ഏകദിന റാങ്കിംഗില്‍ ഇന്ത്യ മൂന്നാമത്

single-img
9 March 2012

ലോക ചാമ്പ്യന്മാരായ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ത്രിരാഷ്്ട്ര പരമ്പരയിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണിത്. കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പര നേടിയ ഓസീസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തി. ഓസീസിന് 127 പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 118 പോയിന്റുമുണ്ട്. ഇന്ത്യക്കു 117 പോയിന്റാണുള്ളത്. ലങ്കയാണ് നാലാം സ്ഥാനത്ത്.