ബാബുരാജിന്റെ നോട്ടി പ്രഫസര്‍

single-img
9 March 2012

സമീപകാലത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായ ബാബുരാജ് നായകനാവുന്ന ചിത്രമാണ് നോട്ടി പ്രൊഫസര്‍. ഹരിനാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന ബാബുരാജ് തന്നെ നിര്‍വഹിക്കുന്നു. അന്നാ അമല ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ജോസ്, ശ്രീകാന്ത് പിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നോട്ടി പ്രൊഫസര്‍ എന്ന ചിത്രത്തില്‍ പ്രൊഫസറായി ബാബുരാജും, ഭാര്യയായി ലക്ഷ്മി ഗോപാലസ്വാമിയും വേഷമിടുന്നു.

ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, രാജീവ്പിള്ള, കാതല്‍ സന്ധ്യ, മളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ജാസിഗിഫ്റ്റ് ഈണം പകരുന്നു.