യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ദിനം

single-img
9 March 2012

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണ 7-1 ന് ജര്‍മന്‍ ക്ലബ് ബയേര്‍ ലെവര്‍കൂസനെ കീഴടക്കിയപ്പോള്‍ അഞ്ചു ഗോള്‍ മെസിവക. രണ്ടു പാദങ്ങളില്‍ നിന്നുമായി 10-2 ന്റെ സൂപ്പര്‍ ജയവുമായി നിലവിലെ ചാ മ്പ്യന്മാരായ ബാഴ്‌സ തുടര്‍ച്ചയായ അഞ്ചാം പ്രാവശ്യവും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും. മെസിയുടെ ഗോള്‍ വേട്ടയെ സ്പാനിഷ് മാധ്യമങ്ങള്‍ വാഴ്ത്തിയത് ദൈവത്തിന്റെ സ്വന്തം കുഞ്ഞിക്കൈകളെന്നാണ്. ഡീഗൊ മാറഡോണയുടെ ദൈവത്തിന്റെ കൈ എന്ന പ്രയോഗത്തെ മാറ്റപ്പെടുത്തിയാണ് 24 കാരനായ മെസിയുടെ അഞ്ചു ഗോള്‍ പ്രകടനം ദൈവത്തിന്റെ കുഞ്ഞിക്കരങ്ങള്‍ക്ക് സ്വന്തമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാഴ്ത്തിയത്. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബ് ലിയോണിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-3 നു മറികടന്ന സൈപ്രസ് ക്ലബ് അപെല്‍ നികോസിയയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.