നടന്‍ ജഗതി ശ്രീകുമാറിനു കാറപകടത്തില്‍ പരിക്ക്

single-img
9 March 2012

നടന്‍ ജഗതി ശ്രീകുമാറിന് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് അദ്ദേഹം സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. തലയിലെ പരിക്ക് ഗുരുതരമാണോ എന്നറിയാന്‍ അദ്ദേഹത്തെ സിടി സ്‌കാനിംഗിന് വിധേയനാക്കി. അടിവയറ്റില്‍ രക്തസ്രാവത്തേത്തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ അനില്‍കുമാറിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 4-50ഓടെയാണ് അപകടമുണ്ടായത്. എം.പദ്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നും ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ കുടകിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.