വില കുറച്ച്‌ ആപ്പിള്‍ ഐ പാഡ് 2

single-img
9 March 2012

ഗാഡ്‌ജെറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍. ആപ്പിള്‍ ന്റെ മൂന്നാം  തലമുറയില്‍പ്പെട്ട 4 ജി റെഡി ടാബ്ലെടിന്റെ അവതരണത്തിന് പിന്നാലെ ആപ്പിള്‍  ഐ പാഡ് 2 ന്റെ വില 24 ,500 രൂപയാക്കി കുറച്ചു. ടാബ്ലെറ്റ് ലോകത്തെ ഏറ്റവും നൂതനമായ   4 ജി ഐ പാഡ് ആപ്പിള്‍ സി ഇ ഓ ടിം കുക്ക് സാന്‍ഫ്രാന്‍സിസ്കോയില്‍ അവതരിപ്പിച്ചിരുന്നു. ഐ പാഡ് 2 ന്റെ വില്‍പ്പന തുടരുമെന്നും എന്നാല്‍ വില മുന്‍പത്തെക്കാള്‍ കുറയുമെന്നും സ്ഥാപനം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈ ഫൈ സൗകര്യം മാത്രമുള്ള 16   ജി ബി   ആപ്പിള്‍  ഐ പാഡ് 2 ന്റെ വില 29 ,500 രൂപയില്‍ നിന്നും  24 ,500 രൂപയായി കുറയും. 16   ജി ബി വൈ ഫൈ – 3  ജി  മോഡ ലിനു  32 ,900 രൂപയക്കിയും കുറയ്ക്കും. സേവന നികുതി ഉള്‍പ്പെടെയാണ് ഈ വിലക്കുറവെന്നും ആപ്പിള്‍ഇന്ത്യ അറിയിച്ചു. എന്നാല്‍ ആപ്പിള്‍ ന്റെ മൂന്നാം  തല മുറയില്‍ പെട്ട 4 ജി ഐ പാഡ് ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല