ഫെഡറല്‍ ബാങ്ക് നാളെ 100 ശാഖകള്‍ തുറക്കും

single-img
9 March 2012

ഫെഡറല്‍ ബാങ്ക് നാളെ 100 പുതിയ ശാഖകള്‍ തുറക്കും. ഇതോടെ ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 938 ആകുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.സി. ജോണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ മൊത്തം 26 പുതിയ ശാഖകളാണു ബാങ്ക് നാളെ തുറക്കുന്നത്. സംസ്ഥാനത്തെ ശാഖകളുടെ എണ്ണം ഇതോടെ 518 ആകും. പുതിയ ശാഖകള്‍ തുറക്കുന്നതിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി നിര്‍വഹിക്കും. ഫെഡറല്‍ ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന്‍, ക്രിക്കറ്റ് താരം കപില്‍ദേവ് തുടങ്ങിയവര്‍ സംബന്ധിക്കും. ഉപഭോക്തൃ കേന്ദ്രീകൃതമായ മികച്ച ബാങ്കിംഗ് സേവനങ്ങള്‍ ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഈ വന്‍ കുതിപ്പിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.