എന്റിക്ക ലെക്‌സി വിട്ടുകിട്ടാന്‍ ഹര്‍ജി

single-img
9 March 2012

മത്സ്യബന്ധനബോട്ടിലെ രണ്ടു തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമകളായ ഡോള്‍ഫിന്‍ ടാങ്കേഴ്‌സ് ലിമിറ്റഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എസ്.സിരിജഗന്‍ കപ്പലോട്ട നഷ്ടപരിഹാരക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെഞ്ചിനു കേസ് കൈമാറി. കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കപ്പല്‍ തടഞ്ഞിട്ടിരിക്കുകയാണെന്നു കപ്പലുടമ റോബര്‍ട്ട് വില്യം ഹര്‍ജിയില്‍ പറയുന്നു. മരിച്ച രണ്ടു മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച നഷ്ടപരിഹാര കേസില്‍ കോടതി നിര്‍ദേശ പ്രകാരം 3.10 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചിട്ടും കപ്പല്‍ ാിട്ടുകിട്ടുന്നില്ലെന്നതാണ് പരാതി.