ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ പി.സി.ജോര്‍ജ്: വി.എസ്

single-img
9 March 2012

നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജിന്റെ രാജിക്ക് പിന്നില്‍ ചരട് വലിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാന്‍ നടക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ശെല്‍വരാജിന്റെ പോക്കറ്റില്‍ പണംവെച്ചു കൊടുത്തു. ശെല്‍വരാജിന്റെ രാജി പിറവം ഉപതെരഞ്ഞെടുപ്പിനെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും വി.എസ്. പറഞ്ഞു.