എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

single-img
8 March 2012

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് പത്രസമ്മേളനത്തില്‍ അറിയിച്ചു. 2758 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ വൈകുന്നേരം 4.30-നും ഐടി പരീക്ഷ വൈകുന്നേരം മൂന്നിനും മറ്റുള്ള വിഷയങ്ങളില്‍ 3.30-നും പരീക്ഷ അവസാനിക്കും. പരീക്ഷ 26-ന് അവസാനിക്കും. വെള്ളിയാഴ്ചകളില്‍ പരീക്ഷയുണ്ടാകില്ല. ഇത്തവണ 4,70,000 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 11,213 പേര്‍ പരീക്ഷയെഴുതാന്‍ കൂടുതലുണ്ട്. ഗള്‍ഫില്‍ പത്തും ലക്ഷദ്വീപില്‍ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 27 കേന്ദ്രങ്ങള്‍ അധികമുണ്ട്. പ്രൈവറ്റായി 7313 പേര്‍ പരീക്ഷയെഴുതുന്നു.