ശ്രീലങ്കയ്‌ക്കെതിരേ നിലപാടുകള്‍ കൂടിയാലോചനകള്‍ക്കുശേഷം

single-img
8 March 2012

യുഎന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പരിഗണിക്കുന്ന പ്രമേയം സംബന്ധിച്ച് ഇന്ത്യന്‍ നിലപാടുകള്‍ പ്രശ്‌നത്തിന്റെ എല്ലാവശവും പരിഗണിച്ചായിരിക്കുമെന്നു വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ. ശ്രീലങ്കയില്‍ എല്‍ടിടിഇക്കെതിരേ നടന്ന യുദ്ധക്കുറ്റങ്ങളുടെ പേരിലുള്ള പ്രമേയമാണു സമ്മേളനം പരിഗണിക്കുന്നത്. ശ്രീലങ്കയുമായുള്ള ബന്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരവും പരിഗണിച്ചായിരിക്കും പ്രശ്‌നത്തില്‍ ഇന്ത്യ നിലപാടു സ്വീകരിക്കുകയെന്ന് എസ്.എം കൃഷ്ണ പറഞ്ഞു. പ്രശ്‌നത്തിന്റെ എല്ലാവശങ്ങളും ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ നിലപാട്.