തനിക്കു കിട്ടിയത് ഗണേഷ്‌കുമാറിന്റെ വിവരക്കേടിനുള്ള മറുപടി: ഷെറി

single-img
8 March 2012

വിവരമില്ലായ്മയുടെയും വൈരാഗ്യത്തിന്റെയും പേരില്‍ തിരുവനന്തപുരത്തുനടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍നിന്ന് ആദിമധ്യാന്തം എന്ന തന്റെ സിനിമ ഒഴിവാക്കിയ മന്ത്രി ഗണേഷ് കുമാറിന്റെ അല്പത്തത്തിനും വിവരക്കേടിനുമുള്ള മറുപടിയാണു ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ തനിക്കു ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശമെന്നു സംവിധായകന്‍ ഷെറി.

കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ആദിമധ്യാന്തം ഉള്‍പ്പെടുത്തിയെങ്കിലും ഈ ചിത്രം പൂര്‍ണമല്ലെന്നു പറഞ്ഞു പിന്നീട് ഒഴിവാക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു മന്ത്രി കെ.ബി ഗണേഷ് കുമാറുള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവിധേയരായിരുന്നു. ഏറ്റവുമൊടുവില്‍ ചിത്രത്തിലഭിനയിച്ചുവെന്നതിന്റെ പേരില്‍ ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സജിത മഠത്തിലിനെ തത്സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തിരുന്നു. ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ആദിമധ്യാന്തത്തിനു ലഭിച്ചിരുന്നു.