സിപിഎം നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് രാജിവച്ചു

single-img
8 March 2012

സിപിഎം നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ് രാജിവച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയെത്തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും രാജിവെച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സിറ്റിംഗ് സീറ്റീയിരുന്ന പാറശാലയില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പനെ പരാജയപ്പെടുത്താന്‍ ശെല്‍വരാജ് ശ്രമിച്ചിരുന്നതായി പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ശെല്‍വരാജ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എ രാജിവെച്ചത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്.