തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് എം.ജെ.ജേക്കബിനും അനൂപ് ജേക്കബിനും നോട്ടീസ്

single-img
8 March 2012

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പരിധിയില്‍ കവിഞ്ഞ പണം ചെലവഴിച്ചതിനെത്തുടര്‍ന്ന് പിറവം ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ.ജേക്കബിനും യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനും ജില്ലാ വരണാധികാരി നോട്ടീസ് അയച്ചു. ഇവര്‍ നല്‍കിയ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകളില്‍ പൊരുത്തക്കേട് കണ്‌ടെത്തിയതിനെത്തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.