പാം ഹെറിറ്റേജ് മെഡി ടൂർസ് പ്രവർത്തനമാരംഭിച്ചു.

single-img
8 March 2012

തിരുവനന്തപുരം:മെഡിക്കൽ ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യതകളെ കൂടുതൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യവുമായി പാം ഹെറിറ്റേജ് മെഡി ടൂർസ് പ്രവർത്തനമാരംഭിച്ചു.തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്റ്റിൽ വെച്ചു നടന്ന ചടങ്ങിൽ കൺസ്ട്രക്ഷൻ ഇൻഡ്സ്ട്രി ലണ്ടന്റെ കൊമേസ്യൽ മാനേജർ സ്റ്റീവ് ലെറ്റ് ഉദ്ഘാടനം നിർവഹിച്ചു.ചികിത്സാ ആവശ്യവുമായി കേരളത്തിലെത്തുന്ന വിദേശികൾക്കു മികച്ച സൌകര്യങ്ങൾ ലഭ്യമാക്കുന്നതിലേക്കാവശ്യമായ പ്രവർത്തനങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.പ്രശസ്ത കോർപ്പറേറ്റ് അഭിഭാഷകനായ സിമിരാജിന്റെ ഉടമസ്ഥതയിലുളളതാണു പാം ഹെറിറ്റേജ്.