ഒമാനില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

single-img
8 March 2012

ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം ഒമാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളടക്കം ഏഴുപേര്‍ മരിച്ചിരുന്നു. ഇതില്‍ കല്ലറ സ്വദേശി സുജികൃഷ്ണന്റെയും തമിഴ്‌നാട് സ്വദേശിയുടേയും മൃതദേഹം ഇന്ന് രാവിലെ 8 മണിയോടെയും പുളിയറക്കോണം സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങള്‍ 10.30 ടെയും നാട്ടിലെത്തിച്ചു.