മോഡേണ്‍ ആവാന്‍ ഇനി മോഡുലാര്‍ കിച്ചന്‍

single-img
8 March 2012
 സ്ഥല  പരിമിതിയിലും അടുക്കളയുടെ പ്രൌഡിയിലും  ഉപയോഗത്തിലും  അല്പം പോലും  കുറവ് വരാതെ പാചകം ഒരു ആസ്വാദനമാക്കുക  അടുക്കളയിലെ   മോഡുലാര്‍ കിച്ചന്‍  എന്ന ഈ പുത്തന്‍ വിപ്ലവത്തെ ഒറ്റ വാക്യത്തില്‍ ഇങ്ങനെ പരിചയപെടുത്താം. ഫ്ലാറ്റുകളും വില്ലകളും അരങ്ങു വാഴുന്ന ഈ കാലത്ത് സ്ഥലപരിമിതിയും  പെട്ടെന്ന് കൈകാര്യം ചെയാനുള്ള സൌകര്യമാണ് മോഡുലാര്‍ കിട്ച്ചനെ കൂടുതല്‍  സ്വീകാര്യമാക്കുന്നത്.    പാചകം എന്നും ഒരു പുത്തന്‍ അനുഭവമാകുന്നതിലും അപ്പുറം കൃത്യമായ അടുക്കും ചിട്ടയിലും ഉള്ള ഒരു അടുക്കളയാണ് മോഡുലാര്‍ കിച്ചന്‍  അവതരിപ്പിക്കുന്നത്‌. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തിലോട്ടു വളരെ ലളിതമായി മാറ്റാന്‍ കഴിയുമെന്നത് ഇതിന്റെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.
പാത്രങ്ങള്‍ വയ്ക്കാന്‍ വിശാലമായ അലമാര, പാചകം ചെയ്യാനായി ഗ്രനൈട്ടിലോ തടിയിലോ തീര്‍ത്ത ബെഞ്ച്‌ ബോര്‍ഡ്‌ എന്നിവയാണ് മോഡുലാര്‍ കിട്ചെന്റെ പ്രധാന ഭാഗങ്ങള്‍. പല നിറങ്ങളിലും ആകൃതിയിലും ആവശ്യക്കാരുടെ ഇഷ്ടത്തിന് ഇതു ലഭ്യമാണ്. മള്‍ട്ടി  വുഡ് മോഡുലാര്‍ കിട്ച്ചനാണ് വിപണിയില്‍ ഇന്ന് ഏറ്റവും ഡിമാണ്ട്. അധികനാളുള്ള ഇതിന്റെ ഈട് നില്‍പ്പും നിറങ്ങളിലുള്ള വൈവിധ്യവുമാണ് ഇതിനു കാരണം.  നൊവേചര്‍, കാറ്റ, എലിക, ഹെട്ടിച് മുതലായവ ബ്രണ്ടുകളില്‍ 75000 രൂപ മുതല്‍ മോഡുലാര്‍ കിട്ച്ചന്‍  വിപണിയില്‍ ലഭ്യമാണ്. 
മോഡുലാര്‍ കിട്ച്ചനു  മെറ്റീരിയല്‍ ചോയ്സ് ഉം ഉണ്ട്. തടി എം ഡി എഫ് മെറ്റീരിയല്‍ എന്നിവയില്‍ ലഭ്യമാണെങ്കിലും ജലത്തിനെയും തീയെയും അതിജീവിക്കാന്‍ ശേഷിയുള്ള എക്കോ ഫ്രണ്ട് ലി യു പി വി സി മെറ്റീരിയല്‍ ആണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെ ഉള്ളത്. യുവാക്കളായ ഉപഭോക്താക്കള്‍ക്ക് കടുത്ത നിറങ്ങളോടാണ്കൂടുതല്‍  താല്പര്യം. പാശ്ചാത്യ രാജ്യങ്ങളില്‍ സര്‍വ സാധാരണമായ ഐ ലാന്‍ഡ്‌ അഥവാ ഓപ്പണ്‍ കിട്ച്ചനും ആവശ്യക്കാര്‍ ഏറെ ആണ്. ബഡ് ജെറ്റ് അനുസരിച്ച് കിട്ചെന്‍ സെറ്റ് ചെയ്യാനകുമെന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.