നാവികര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഇന്നു പരിഗണിക്കും

single-img
8 March 2012

മല്‍സ്യ തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുല്‍ ജനറലും, കേസില്‍ പ്രതികളായ നാവികരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കഴിഞ്ഞ ദിവസം ഇറ്റലിയുടെ വാദം പൂര്‍ത്തിയായിരുന്നു. കേസിലെ പോലീസ് നിലപാട് ഇന്ന് കോടതിയില്‍ വിശദീകരിക്കും. ജസ്റ്റിസ് പി.എസ്.ഗോപിനാഥനാണ് കേസ് പരിഗണിക്കുന്നത്.