സി.ബി സീരീസ് കപ്പ് ഓസ്‌ട്രേലിയയ്ക്ക്

single-img
8 March 2012

ആവേശകരമായ മൂന്നാം ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 16 റണ്‍സിന് കീഴടക്കിയാണ് ഓസീസ് ഒരിക്കല്‍ കൂടി സിബി സീരീസ് കിരീടത്തില്‍ മുത്തമിട്ടത്. നേരത്തെ നടന്ന രണ്ടു ഫൈനല്‍ മത്സരങ്ങളിലും ഇരുടീമുകളും ഓരോ വിജയം പങ്കിട്ടിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ: 49.3 ഓവറില്‍ 231ന് ഓള്‍ ഔട്ട്, ശ്രീലങ്ക: 48.5 ഓവറില്‍ 215ന് ഓള്‍ ഔട്ട്. വലുതല്ലാത്ത 232 റണ്‍സ് എന്ന ലക്ഷ്യം നേടാനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യമേ പിഴച്ചു. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പികളായ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെയും(15), തിലകരത്‌നെ ദില്‍ഷനും(8), കുമാര്‍ സംഗക്കാരയും(19) കാര്യമായ സംഭാവന ഇല്ലാതെ മടങ്ങി. ഫോമിലുള്ള ദിനേഷ് ചണ്ടിമാല്‍(5) കൂടി വീണതോടെ സമ്മര്‍ദ്ദത്തിലായ ലങ്കയെ തിരമാനെയും(30) ഉപുല്‍ തരംഗയും(71) ചേര്‍ന്നാണ് ജയത്തിനടുത്തെത്തിച്ചത്. എന്നാല്‍ സ്‌കോര്‍ 204ല്‍ നില്‍ക്കെ തരംഗയെ പുറത്താക്കിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ മത്സരം ഓസ്‌ട്രേലിയയ്ക്ക് അനുകൂലമാക്കുകയായിരുന്നു.