വീണ്ടും ബല്‍റാമിനെതിരെ സ്പീക്കറുടെ റൂളിംഗ്

single-img
8 March 2012

സ്വകാര്യ ബില്‍ സഭയില്‍ പഅവതരിപ്പിക്കുന്നതിനു മുന്‍പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്കിട്ട വി.ടി ബല്‍റാം എംഎല്‍എയ്ക്ക് വീണ്ടും സ്പീക്കറുടെ റൂളിംഗ്. സോഷ്യല്‍ സൈറ്റുകള്‍ക്കൊന്നും സഭ എതിരല്ലെന്നും എല്ലാ സാമാജികരുടെ മുറിയിലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഏര്‍പ്പെടുത്തിയ സഭയാണിതെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു. ബല്‍റാമിന്റെ നടപടി ചട്ട വിരുദ്ധവും സഭയുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച ബല്‍റാം, ആധുനിക സംവിധാനങ്ങളോട് തുറന്ന സമീപനം സ്വീകരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഒരേ വിഷയത്തില്‍ രണ്ടാം തവണയും സ്പീക്കര്‍ റൂളിംഗ് നടത്തിയത്.