അരുണ്‍കുമാറിന്റെ നിയമനം ക്രമവിരുദ്ധമെന്ന് വി.ഡി.സതീശന്‍

single-img
8 March 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ ഐസിടി അക്കാദമി ഡയറക്ടറായി നിയമിച്ചതും ഐഎച്ച്ആര്‍ഡിയില്‍ സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയതും ഉന്നത സാങ്കേതിക വകുപ്പിനെ നോക്കുക്കുത്തിയാക്കിയാണെന്ന് അരുണിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി അധ്യക്ഷന്‍ വി.ഡി.സതീശന്‍. അരുണിനുവേണ്ടി ഐഎച്ച്ആര്‍ഡിയും ഐടി വകുപ്പും നേരിട്ട് നടത്തിയ ഇടപാടുകള്‍ ക്രമവിരുദ്ധമാണെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഐസിടി അക്കാദമി ഡയറക്ടറായും ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറായും അരുണ്‍കുമാറിനെ നിയമിച്ചത് ക്രമവിരുദ്ധമായാണ്.