അരുണ്‍കുമാറിനെതിരായ കണ്‌ടെത്തലുകളില്‍ യുഡിഎഫിന് പങ്കില്ല: മുഖ്യമന്ത്രി

single-img
8 March 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ നിയമസഭാ സമിതിയുടെ കണ്‌ടെത്തലുകളില്‍ യുഡിഎഫിന് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ അന്വേഷണം ആവശ്യപ്പെട്ടത് വി.എസ് തന്നെയാണെന്നും ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് നിയമസഭാ സമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.