ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന്

single-img
7 March 2012

അമ്പത്തിയൊമ്പതാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണ മികച്ച നടനടക്കം നിരവധി പുരസ്‌കാരങ്ങള്‍ മലയാളത്തെ തേടിവന്നുവെങ്കിലും ഇത്തവണ കാര്യമായ പ്രതീക്ഷകളില്ലാതെയാണ് മലയാളം ചലച്ചിത്ര അവാര്‍ഡിനെത്തിയത്. മലയാളത്തിനു പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണു സൂചനകള്‍.

ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് മലയാളിയായ വിദ്യാ ബാലന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. മലയാളി സംവിധായകന്‍ സുവീരന്റെ ബ്യാരി മികച്ച ചിത്രമായേക്കകും. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റൂപ്പി മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടേക്കും. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി പരിഗണിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.