ഇന്നു ഫൈനല്‍

single-img
7 March 2012

കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയിലെ മൂന്നാമത്തെയും നിര്‍ണായകവുമായ ഫൈനലില്‍ ശ്രീലങ്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ആദ്യ ഫൈനലില്‍ പൊരുതി കീഴടങ്ങിയ ശ്രീലങ്ക രണ്ടാം ഫൈനലില്‍ ധീരമായി ജയമാഘോഷിച്ചു. ഇന്നു നടക്കുന്ന മൂന്നാം ഫൈനലിലെ വിജയികള്‍ കപ്പുയര്‍ത്തുമെന്നതിനാല്‍ പോരാട്ടം കടുപ്പമാകും. രണ്ടു ഫൈനലുകളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ച ശ്രീലങ്കയ്ക്കാണ് ഇന്നത്തെ മത്സരത്തില്‍ മേല്‍ക്കോയ്മ. ആദ്യ ഏകദിനത്തില്‍ 321 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും 15 റണ്‍സിനു മാത്രമേ ഓസീസിനു ജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. രണ്ടാം ഫൈനലില്‍ എട്ടു വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ബൗളിംഗിലെ പോരായ്മയാണ് ആദ്യ രണ്ടു മത്സരങ്ങളിലും ഓസീസിനെ വിറപ്പിച്ചത്.