മതില്‍ചാടി ശ്രീശാന്ത് വീണ്ടും വിവാദത്തിലേക്ക്

single-img
7 March 2012

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ്ബൗളര്‍ ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഗ്രൗണ്ടിലിറങ്ങുന്ന ശ്രീശാന്ത് തന്റെ സ്വഭാവവിശേഷംകൊണ്ട് ടീമംഗങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ടീമിന്റെ പരിശീലന ഗ്രൗണ്ടില്‍നിന്ന് രാത്രി മതില്‍ചാടി നൈറ്റ് പാര്‍ട്ടിക്കു പോയതാണ് ശ്രീശാന്തിനെ വെട്ടിലാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്‌റ്റേഡിയത്തില്‍ റോയല്‍സ് ടീമംഗങ്ങള്‍ പരിശീലനത്തിലായിരുന്നു ശ്രീ. ഈ സമയം സ്റ്റേഡിയത്തിനു പുറത്തുകടന്ന് സിറ്റിയിലുള്ള ഹോട്ടലില്‍ നൈറ്റ് പാര്‍ട്ടിക്കുപോയ ശ്രീശാന്ത് പിറ്റേദിവസമാണ് എത്തിയത്. ശ്രീശാന്തിനെ അനുഗമിച്ച് ഓസ്‌ട്രേലിയന്‍ പേസര്‍ ഷോണ്‍ ടെയ്റ്റും സാഹസിക യാത്രയില്‍ ഉണ്ടായിരുന്നെന്നാണ് ലഭ്യമായ വിവരം.