വിവാദ സ്വാമി സന്തോഷ് മാധവന്റെ 96 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

single-img
7 March 2012

വിവാദ സ്വാമി സന്തോഷ് മാധവന്റെ പുത്തന്‍വേലിക്കരയിലെ താഴഞ്ചിറപാടം പ്രദേശത്ത് പലരില്‍നിന്നായി വാങ്ങിയ 95 ഏക്കര്‍ 86 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. സന്തോഷ് മാധവന്‍ വാങ്ങിയ ഭൂമി ബാംഗളൂര്‍ ആസ്ഥാനമായ ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡ് എന്ന കമ്പനിക്ക് വില്‍പ്പന നടത്തിയതായിട്ടാണ് രേഖ. ഈ ഭൂമിയാണ് റവന്യൂ വകുപ്പ് അധികൃതര്‍ ഇന്നലെ അളന്നുതിരിച്ച് കുറ്റിയടിച്ച് സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്.

15 ഏക്കറില്‍ കൂടുതല്‍ ഭൂമി വ്യക്തിക്ക് കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമമനുസരിച്ച് അതില്‍ കൂടുതലുള്ള ഭൂമി മിച്ചഭൂമിയായി കണക്കിലെടുത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ആദര്‍ശ് പ്രൈം കമ്പനിക്ക് അധിക ഭൂമി സറണ്ടര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നോട്ടീസ് അയച്ചെങ്കിലും അവര്‍ സറണ്ടര്‍ ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ മിച്ചഭൂമി ഏറ്റെടുത്തത്.