രൂപയ്ക്കു വില താഴ്ന്നു

single-img
7 March 2012

രൂപയുടെ വില താണു. ഡോളറിന് ഇന്നലെ 52 പൈസ വര്‍ധിച്ച് 50.36 രൂപയായി. ആറാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. വിദേശനാണയ വരവ് കുറയുകയും കമ്പനികള്‍ക്കു വിദേശകടം തിരിച്ചടയ്ക്കാനുള്ളതിനാല്‍ വിദേശ നാണയചെലവ് കൂടുകയും ചെയ്തതാണു രൂപയെ താഴ്ത്തിയ ഒരു ഘടകം. വിദേശത്തും ഡോളര്‍ കരുത്തു കൂട്ടിവരികയാണ്.