വിവിയന്‍ റിച്ചാര്‍ഡ്‌സിന് അറുപത്

single-img
7 March 2012

ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് അഥവാ കിംഗ് റിച്ചാര്‍ഡ്‌സിന് ഇന്ന് 60 വയസ്. സമാനതകളില്ലാത്ത പ്രതിഭാവിലാസം വിളങ്ങുന്ന ഈ ബാറ്റിംഗ് വിസ്മയത്തിന്റെ പേര് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനൊപ്പമാണ് ചേര്‍ത്തു വായിക്കപ്പെടുന്നത്. അറുപതാം പിറന്നാളിനോടനുബന്ധിച്ച് വലിയ ഒരു ജീവകാരുണ്യപ്രവര്‍ത്തനത്തിനാണ് ആന്റിഗ്വയുടെ രാജകുമാരന്‍ തുടക്കം കുറിക്കുന്നത്. അദ്ദേഹത്തിന്റെ വേഗമേറിയ ടെസ്റ്റ് സെഞ്ചുറി പിറന്ന ആന്റിഗ്വയിലെ മൈതാനത്താണ് ചടങ്ങു നടക്കുന്നത്. ഇംഗ്ലണ്ടിനെതിരേ 1986ല്‍ നടന്ന ടെസ്റ്റില്‍ 56 പന്തില്‍ സെഞ്ചുറി നേടി ചരിത്രം കുറിച്ചത് ആന്റിഗ്വയിലെ വേദിയിലാണ്. ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ചുറിയുമാണ് ഇത്.