പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു

single-img
7 March 2012

പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (രവിശങ്കര്‍ ശര്‍മ-76) അന്തരിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അന്ത്യം.

രവി 17 മലയാള സിനിമകള്‍ക്കും 250 ഓളം ഹിന്ദി ചിത്രങ്ങള്‍ക്കും സംഗീതം നല്‍കി. 1983ല്‍ സങ്കടം എന്ന സിനിമയിലൂടെയാണ് അദ്ദേഹം മലയാള ഗാനങ്ങള്‍ ചിട്ടപ്പെടുത്തി കടന്നുവന്നതെങ്കിലും എംടി- ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രമാണ് അദ്ദേഹത്തെ മലയാള സംഗീതലോകത്ത് അനശ്വരനാക്കിയത്. അതിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്നു തുടങ്ങുന്ന, ഒഎന്‍വി രചിച്ച പാട്ടിനു ഭാവ വശ്യ മനോഹരമായ സംഗീതം നല്‍കിയതോടെയാണു രവി മലയാളക്കരയുടെ പ്രിയപ്പെട്ടവനായി മാറിയത്. ഗായിക ചിത്രയ്ക്ക് മൂന്നു ദേശീയ അവാര്‍ഡുകള് നേടിക്കൊടുത്തത് അദ്ദേഹമായിരുന്നു. എംടി- ഹരിഹരന്‍ ടീമിന്റെ സിനിമകളായ പഞ്ചാഗ്‌നിയിലും പരിണയത്തിലും മികച്ച ഗാനങ്ങളൊരുക്കി. ഭരതന്‍ ചിത്രമായ വൈശാലിയിലെ ഗാനങ്ങളും സര്‍ഗം, വടക്കന്‍ വീരഗാഥ, ഗസല്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഒരുക്കിയതും അദ്ദേഹമായിരുന്നു.