റൗഫിന്റെ അംഗത്വം: ഐഎന്‍എലില്‍ രണ്ടു തട്ടില്‍

single-img
7 March 2012

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടു വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യവസായി കെ.എ. റൗഫിനെ പാര്‍ട്ടിയില്‍ ചേര്‍ത്തതിനെച്ചൊല്ലി ഐഎന്‍എലില്‍ അഭിപ്രായഭിന്നത രൂക്ഷം. കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ രൂപംകൊണ്ട ഭിന്നത മറ്റു ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റികളോട് ആലോചിക്കാതെയും സംസ്ഥാന കമ്മിറ്റിയില്‍ കാര്യമായ ചര്‍ച്ച നടക്കാതെയും ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നാണു വിമര്‍ശകര്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിക്കുന്നവര്‍ കോഴിക്കോട്ട് മെഹബൂബെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപവത്കരിക്കാനുള്ള തീരുമാനത്തിലാണ്. റൗഫിനെ പാര്‍ട്ടിയില്‍ എടുക്കുന്നത് ഐഎന്‍എലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കും സുലൈമാന്‍സേട്ട് അടക്കമുള്ളവര്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഇവര്‍ ആരോപിക്കുന്നു.