നദീ സംയോജനം: കോടതി വിധി കേരളത്തിനെ പ്രതികൂലമായി ബാധിക്കും: പി.സി. തോമസ്

single-img
7 March 2012

നദീസംയോജനം സംബന്ധിച്ച് സുപ്രീം കോടതി വ്യക്തമായ വിധി പ്രഖ്യാപിച്ചിട്ടും അതു കേരളത്തിനു ദോഷം ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നു കേരള കോണ്‍ഗ്രസ്-ലയനവിരുദ്ധ വിഭാഗം ചെയര്‍മാന്‍ പി.സി. തോമസ് ആരോപിച്ചു. പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിക്കായി സാധ്യത പഠനറിപ്പോര്‍ട്ട് തയാറാക്കിക്കഴിഞ്ഞു. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയായതിനാല്‍ ഒരു സംസ്ഥാനവും മാറിനില്‍ക്കരുതെന്നു സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതി നടപ്പിലാക്കേണ്ടി വരും. ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ചാണ് വിധി സംസ്ഥാനത്തിന് എതിരല്ലെന്ന് ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.