ബി.എസ്.പിയെ പരാജയപ്പെടുത്തിയത് മുസ്ലീംങ്ങളും മാധ്യമങ്ങളും

single-img
7 March 2012

ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളും മാധ്യമങ്ങളുമാണു തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തിയതെന്നു മുന്‍ മുഖ്യമന്ത്രി മായാവതി. കോണ്‍ഗ്രസും ബിജെപിയും മതവികാരം ഇളക്കിവിട്ടതാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി പരാജയപ്പെടാന്‍ കാരണമായതെന്നു ഗവര്‍ണര്‍ ബി.എല്‍. ജോഷിക്കു രാജിക്കത്തു നല്കിയശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മായാവതി പറഞ്ഞു. എഴുപതുശതമാനം മുസ്‌ലിംവോട്ടുകള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് അനുകൂലമായി. ബ്രാഹ്മണ, ഠാക്കൂര്‍ സമുദായങ്ങള്‍ ബിഎസ്പിയെ പിന്തുണച്ചിട്ടുണ്ട്. അഴിമതി യാരോപണങ്ങള്‍ ബിഎസ്പിയുടെ മുഖച്ഛായയ്ക്കു കളങ്കമേല്പിച്ചിട്ടില്ല. വിഭാഗീയതയില്‍ വോട്ടുകള്‍ ഭിന്നിച്ചു പോയിട്ടുണ്ട്. രണ്ടുവര്‍ഷത്തിനകം ബിഎസ്പി ഭരണത്തില്‍ തിരിച്ചുവരുമെന്നു മായാവതി അവകാശപ്പെട്ടു.