എഎഫ്‌സി ചലഞ്ച്കപ്പിന് നാളെ തുടക്കം

single-img
7 March 2012

എഎഫ്‌സി ചലഞ്ച് കപ്പ് ഫുട്‌ബോളിന് നാളെ തുടക്കമാകും. 2015ല്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് ടിക്കറ്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്നത്. മരണ ഗ്രൂപ്പായ ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. എഎഫ്‌സി ചലഞ്ചില്‍ ചാമ്പ്യന്മാരായിരുന്ന മൂന്നു ടീമുകള്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ ഗ്രൂപ്പിനുണ്ട്. ഇന്ത്യക്കു പുറമേ, താജിക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഉത്തര കൊറിയ എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ നേപ്പാള്‍, മാലദ്വീപ്, പലസ്തീന്‍, തുര്‍ക്കുമെനിസ്ഥാന്‍ എന്നീ ടീമുകളും മാറ്റുരയ്ക്കും.