കോണ്‍ഗ്രസ് തറപറ്റിയെന്ന് ഹസാരെ സംഘം

single-img
7 March 2012

ലോക്പാല്‍ ബില്ലിനെ എതിര്‍ത്തതിനു കോണ്‍ഗ്രസ് കനത്ത വില നല്‌കേണ്ടിവന്നുവെന്ന് അന്നാഹസാരെ സംഘാംഗമായ കിരണ്‍ബേദി. അഴിമതിവിരുദ്ധ മുന്നേറ്റങ്ങളെ അധികാരമുപയോഗിച്ചു തകര്‍ക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം സാധാരണപ്രവര്‍ത്തകരെ അകറ്റിനിര്‍ത്തിയെന്നും ഹസാരെസംഘാംഗമായ കിരണ്‍ബേദി ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങളോടു ആശയവിനിമയം നടത്തുന്ന നേതാക്കളെയാണു ജനങ്ങള്‍ക്ക് ആവശ്യം. അല്ലാതെ പ്രസംഗം എഴുതിവായിക്കുന്നവരെയല്ലെന്നും ബേദി ട്വിറ്ററില്‍ കുറിച്ചു.