ണ്‍ഗാര്‍ബച്ചേബ് പുടിനെതിരെ

single-img
7 March 2012

എതിരാളികളെ റഷ്യയുടെ ശത്രുക്കളെന്ന് മുദ്രകുത്തിയ പുടിന്റെ നടപടിയെ മുന്‍ സോവ്യറ്റ് പ്രസിഡന്റ് മിഖായല്‍ ഗോര്‍ബച്ചേവ് രൂക്ഷമായി വിമര്‍ശിച്ചു. വോട്ടെടുപ്പില്‍ ക്രമക്കേടു നടത്തിയാണു പുടിന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്കും ഗോര്‍ബച്ചേവ് പിന്തുണ പ്രഖ്യാപിച്ചു. റഷ്യയില്‍ കൂടുതല്‍ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഇത്തരം റാലികള്‍ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിരാളികളെ രാജ്യത്തിന്റെ ശത്രുക്കളെന്നു വിളിച്ച പുടിന്റെ നടപടി തന്നെ ഞെട്ടിച്ചുവെന്ന് നേരത്തെ പുടിനെ പിന്തുണച്ചിരുന്ന ഗോര്‍ബച്ചേവ് മോസ്‌കോ എക്കോ റേഡിയോ സ്റ്റേഷനോടു പറഞ്ഞു. റഷ്യന്‍ ഭരണാധികാരികള്‍ മാപ്പുപറയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതിനിടെ ഇലക്്ഷന്‍ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ പുടിന്‍ ഉത്തരവിട്ടു.