മുന്‍പ്രസിഡന്റ് ഗയൂമിന്റെ മകന്‍ മാലദ്വീപില്‍ മന്ത്രി

single-img
7 March 2012

മുന്‍ ഏകാധിപതി മൗമൂണ്‍ അബ്ദുള്‍ ഗയൂമിന്റെ ഇളയപുത്രന്‍ ഗസ്സന്‍ മൗമൂണ്‍ ഉള്‍പ്പെടെ ഏഴു പുതിയ സഹമന്ത്രിമാരെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വാഹിദ് കാബിനറ്റിലെടുത്തു. ഗയൂമിന്റെ പുത്രി ദുന്യായെ നേരത്തെ തന്നെ വിദേശകാര്യവകുപ്പില്‍ സഹമന്ത്രിയായി നിയമിച്ചിരുന്നു. ഗസ്സനെക്കൂടി നിയമിച്ചതോടെ ഈയിടെ മാലദ്വീപില്‍ നടന്ന ഭരണമാറ്റത്തില്‍ ഗയൂമിനു പങ്കുണെ്ടന്ന ആരോപണം പ്രബലമായി. തന്നെ പുറത്താക്കിയ അട്ടിമറിക്കു ചുക്കാന്‍ പിടിച്ചത് ഗയൂമാണെന്നു മുന്‍ പ്രസിഡന്റ് നഷീദ് ആരോപിച്ചിട്ടുണ്ട്.