ശ്രീലങ്ക വിജയിച്ചു

single-img
7 March 2012

ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ ലങ്കയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മത്സരം മൂന്നാം ഫൈനലിലേക്കു നീങ്ങി. ആദ്യ ഫൈനലില്‍ ലങ്ക ഓസീസിനോടു പൊരുതിത്തോറ്റിരുന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.2 ഓവറില്‍ കേവലം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 106 റണ്‍സുനേടുകയും 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടുകയും ചെയ്ത ലങ്കന്‍ ഓപ്പണര്‍ ദില്‍ഷനാണ് മാന്‍ ഓഫ് ദ മാച്ച്. ഓസീസിനുവേണ്ടി ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും(117) ഡേവിഡ് വാര്‍ണറും(100) നേടിയ സെഞ്ചുറി പാഴായി. ലങ്കയ്ക്കുവേണ്ടി മഹേല ജയവര്‍ധനയും(80) സംഗക്കാരയും(51 നോട്ടൗട്ട്) അര്‍ധ സെഞ്ചുറി നേടി. നാളെയാണ് മൂന്നാം ഫൈനല്‍.