വീണ്ടും മത്സ്യബന്ധന ബോട്ടിനു നേരെ വെടിവെയ്പ്പ്

single-img
7 March 2012

കൊല്ലം തങ്കശേരിയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു വള്ളങ്ങള്‍ക്കുനേരേ ആഴക്കടലില്‍ അജ്ഞാത കപ്പലില്‍ നിന്നു വെടിയുതിര്‍ത്തതായി പരാതി. സെന്റ് ആന്റണി, ജോഷ്വ എന്നീ ഫൈബര്‍ വള്ളങ്ങള്‍ക്കുനേരേയാണ് കപ്പലില്‍നിന്നു വെടിവയ്പ് ഉണ്ടായതത്രേ. ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. ജോനകപ്പുറം സ്വദേശികളായ വള്ളം ഉടമ ആന്റണി (32), ബേബി ഹര്‍വിന്‍ (34), നസ്രത്ത് (55) എന്നിവരാണ് സെന്റ് ആന്റണി വള്ളത്തിലുണ്ടായിരുന്നത്.

ജോഷ്വ എന്ന വള്ളത്തില്‍ നാലു തൊഴിലാളികളുമുണ്ടായിരുന്നു. തീരത്തുനിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലെചുവന്ന നിറത്തിലുള്ള എണ്ണക്കപ്പലില്‍നിന്നു രണ്ടുതവണ വെടിവച്ചതായാണു പരാതി. അമിതവേഗത്തില്‍ ചീറിപ്പാഞ്ഞുപോയ എ ന്തോ സാധനം കടലില്‍ പതിച്ചതായും തൊഴിലാളികള്‍ പറയു ന്നു. മത്സ്യബന്ധനം നടത്തവേ വല യുടെ മുകളിലൂടെ കപ്പല്‍ കടന്നുപോയെന്നും അതിനുശേഷം വലയെടുക്കാന്‍ ചെന്നപ്പോള്‍ വെടിവച്ചുവെന്നുമാണ് പറയുന്നത്. ആദ്യം സെന്റ് ആന്റണി വള്ളത്തിനുനേരേയും പിന്നീട് ജോഷ്വ വള്ളത്തിനുനേരേയുമായിരുന്നു വെടിവയ്പ്. തുടര്‍ന്ന് ഇവര്‍ വള്ളങ്ങള്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.