റായ്ബറേലിയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും നഷ്ടമായി

single-img
6 March 2012

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ അഞ്ച് നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. നാല് സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും ഒരു സീറ്റില്‍ പീസ് പാര്‍ട്ടിയുമാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. രാഹുലിന്റെ മണ്ഡലമായ അമേഠിയിലും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല.