തടവിലായിരിക്കെ ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്

single-img
6 March 2012

തടവിലായിരിക്കെ ആര്‍. ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പിള്ളയുടെ മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ പിള്ളയെ വിളിച്ചവരില്‍ ഉള്‍പ്പെടും. പിള്ളയെ വിളിച്ചവരുടെ വിശദമായ പട്ടിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നു.