ഡയമണ്ട് നെക്‌ലെയ്‌സ്

single-img
6 March 2012

സംവിധായകന്‍ ലാല്‍ ജോസ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണം ഫെബ്രുവരി പതിമൂന്നിന് ദുബായില്‍ ആരംഭിച്ചു. ഗദ്ദാമയുടെ നിര്‍മാതാവായ പി.വി. പ്രദീപാണ് ലാല്‍ ജോസിന്റെ എല്‍.ജെ. ഫിലിംസുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഫഹദ് ഫാസിലും സംവൃതാ സുനിലും നയകനും നായികയുമായി അഭിനയിക്കുന്നു. അറബിക്കഥയ്ക്കുശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ചുചേരുന്ന ചിത്രംകൂടിയാണിത്. ശ്രീനിവാസന്‍, ജഗതി, രോഹിണി, സീമാ ജി. നായര്‍, മിഥുന്‍, രമേശ് എന്നിവരും അരുണ്‍കുമാര്‍ എന്ന ഒരു പുതുമുഖ നടനെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഒപ്പം ഏതാനും പ്രവാസി മലയാളികളും ഈ ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍.