യെദിയൂരപ്പയ്‌ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

single-img
5 March 2012

കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വീണ്ടും പ്രതിസന്ധിയില്‍. മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ഭൂമി അനധികൃതമായി പതിച്ചുനല്കിയ മറ്റൊരു കേസില്‍ ലോകായുക്തകോടതി അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. യെദിയൂരപ്പയേക്കൂടാതെ അദ്ദേഹത്തിന്റെ മക്കളായ ബി.വൈ.രാഘവേന്ദ്ര, ബി.വൈ.വിജയേന്ദ്ര, മരുമകന്‍ സോഹന്‍കുമാര്‍, മുന്‍ ഭവനവകുപ്പുമന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവര്‍ക്കെതിരേയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.