യെമനില്‍ 107 സൈനികരും 32 അല്‍-ക്വയ്ദ ഭീകരരും കൊല്ലപ്പെട്ടു

single-img
5 March 2012

തെക്കന്‍ യെമനില്‍ സൈന്യവും അല്‍-ക്വയ്ദ ഭീകരരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 139 ആയി. അഭിയന്‍ പ്രവിശ്യയില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലുകളില്‍ 107 സൈനികര്‍ക്കും 32 ഭീകരര്‍ക്കും ജീവഹാനി നേരിട്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുഭാഗത്തും നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഭീകരര്‍ 55 സൈനികരെ ബന്ദികളാക്കി. ഇവരെ ജാര്‍പട്ടണത്തിലെ തെരുവുകളില്‍ പരേഡ് ചെയ്യിച്ചു. ഒരു വര്‍ഷക്കാലം ഈ പട്ടണം അല്‍ക്വയ്ദയുടെ പിടിയിലായിരുന്നു.