വണ്ടര്‍ല കൊച്ചിയിലെ ‘റെയിന്‍ ഡിസ്‌കോ’ റൈഡിന് അംഗീകാരം

single-img
5 March 2012

ഇന്ത്യയിലെ ഏറ്റവം സുരക്ഷിതവും സുന്ദരവുമായ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ല കൊച്ചിയിലെ ‘റെയിന്‍ ഡിസ്‌കോ’ റൈഡിന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്‌മെന്റ് പാര്‍ക്ക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ (ഐഎഎപിഐ) 2011-2012ലെ ദേശീയ ആവാര്‍ഡ് ലഭിച്ചു. വണ്ടര്‍ലയിലെ ഇന്‍ഡോര്‍ ഡാന്‍സ് ഫ്‌ളോറായ റെയിന്‍ ഡിസ്‌കോ റൈഡ്, മഴയും വെളിച്ചവും സംഗീതവും സമന്വയിക്കുന്ന ഒരപൂര്‍വാനുഭവമാണ്. റൈഡുകളുടെ എണ്ണത്തിനും വ്യത്യസ്തതയ്ക്കും ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ല ബാംഗളൂരിനും അംഗീകാരം ലഭിച്ചു.