യുപി: കോണ്‍ഗ്രസിനു നൂറു സീറ്റെന്നു ദിഗ്‌വിജയ്‌സിംഗ്

single-img
5 March 2012

ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നൂറു സീറ്റെങ്കിലും ലഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിംഗ്. കോണ്‍ഗ്രസിന് 40 സീറ്റ് മാത്രമേ ലഭിക്കൂവെന്ന ചില അഭിപ്രായസര്‍വേ ഫലങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായസര്‍വേകളെ 101 ശതമാനവും തള്ളിക്കളയുകയാണെന്നു പറഞ്ഞ അദ്ദേഹം 12 കോടിയോളം വോട്ടര്‍മാരുടെ വികാരം ചെറിയൊരു വിഭാഗത്തിന്റെ നിലപാടിലൂടെ എങ്ങനെ കണെ്ടത്താനാകുമെന്ന ചോദ്യവും ഉന്നയിച്ചു. മുന്‍കാലങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയ ചരിത്രമുണെ്ടന്നും ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും ദിഗ്‌വിജയ്‌സിംഗ് പറഞ്ഞു.

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു ശനിയാഴ്ച പരസ്യമാക്കിയ ഭൂരിഭാഗം അഭിപ്രായസര്‍വേകളിലും പറയുന്നത്. കോണ്‍ഗ്രസ് നാലാംസ്ഥാനത്തെത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. ഈ പശ്ചാത്തലത്തിലാണു അഭിപ്രായസര്‍വേകളുടെ ആധികാരികതയെ ദിഗ്‌വിജയ് സിംഗ് ചോദ്യംചെയ്യുന്നത്.