പുതിയ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ കര്‍മപദ്ധതി: കെ.വി. തോമസ്

single-img
5 March 2012

പുതിയ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ കര്‍മപദ്ധതി നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്. ഭക്ഷ്യസുരക്ഷയോടൊപ്പം രാജ്യത്തിന്റെ കായികശേഷി കൂട്ടാനും മികവുറ്റ താരങ്ങളെ സൃഷ്ടിക്കാനും എഫ്‌സിഐ വലിയ സംഭാവനയാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. എഫ്‌സിഐ കായിക താരങ്ങളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.