സോണിയാ ഗാന്ധി തിരിച്ചെത്തി

single-img
5 March 2012

വിദഗ്ധപരിശോധനയ്ക്കായി വിദേശത്തേക്കുപോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തി. ആറുമാസം മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയയായതിനെത്തുടര്‍ന്നായിരുന്നു പരിശോധന.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെ ഇന്നലെ അവര്‍ തലസ്ഥാനത്തെത്തി. സോണിയാഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പാര്‍ട്ടി ജനറല്‍സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു. കഴിഞ്ഞ 27 നാണ് സോണിയ വിദേശത്തേക്കു പോയത്.