സച്ചിന്റെ കാത്തിരിപ്പ് ടീമിനു ബാധ്യത: ചാപ്പല്‍

single-img
5 March 2012

നൂറാം സെഞ്ചുറിക്കുള്ള കാത്തിരിപ്പ് സച്ചിനും ടീമിനു മുഴുവന്‍ ബാധ്യതയായി മാറുകയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. സച്ചിന്‍ ശരിയായ കാരണത്താലാണോ ടീമില്‍ തുടരുന്നതെന്ന് അദ്ദേഹം ചിന്തിക്കണമെന്നും ചാപ്പല്‍ ഓസ്‌ട്രേലിയന്‍ പത്രമായ ഡെയിലി ടെലിഗ്രാഫിലെ ലേഖനത്തില്‍ പറയുന്നു. നൂറാം സെഞ്ചുറിയുടെ പേരില്‍ സച്ചിന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. നല്ല പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിന് സച്ചിനെപ്പോലെ മികച്ച ഒരു ക്രിക്കറ്റര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോള്‍ അയാള്‍ ശരിയായ കാരണത്താലാണോ ടീമില്‍ തുടരുന്നതെന്ന് സ്വയം ചിന്തിക്കണം- ചാപ്പല്‍ പറഞ്ഞു.