റഷ്യന്‍ ഇലക്ഷനില്‍ ക്രമക്കേടെന്ന് ആമരാപണം

single-img
5 March 2012

റഷ്യയില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടു നടന്നെന്ന് ആരോപണം. ഇതു സംബന്ധിച്ച് രണ്ടായിരത്തിലധികം പരാതികള്‍ കിട്ടിയെന്ന് സ്വതന്ത്ര ഏജന്‍സിയായ ഗോലോസ് അറിയിച്ചു. വോട്ടിംഗ് നിരീക്ഷിക്കാന്‍ 200,000ലധികം വോളന്റിയര്‍മാരെ നിയോഗിച്ചിരുന്നു. പുടിന് 62% വോട്ടു കിട്ടുമെന്ന് വോട്ടിംഗിനു മുമ്പു നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ പറഞ്ഞു. ഇലക്്ഷന്‍ പ്രഹസനമാണെന്നു പ്രതിപക്ഷം ആരോപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നാഡി സ്യൂഗ്യാനോവ് ഉള്‍പ്പെടെ മറ്റു നാലു സ്ഥാനാര്‍ഥികള്‍ കൂടി മത്സരരംഗത്തുണ്ട്.