റൈഫി പൂന വാരിയേഴ്‌സില്‍

single-img
5 March 2012

മലയാളിയായ റൈഫി വിന്‍സന്റ് ഗോമസ് ഐപിഎല്‍ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ ഇനി പൂന വാരിയേഴ്‌സ് താരം. അടുത്ത സീസണിലേക്ക് 30 ലക്ഷം രൂപയ്ക്കാണ് വാരിയേഴ്‌സ് റൈഫിയെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിനു വേണ്ടിയാണ് ഔള്‍ റൗണ്ടറായ റൈഫി ഐപിഎലില്‍ അരങ്ങേറ്റം കുറിച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്ന് 46 റണ്‍സും അഞ്ചും വിക്കറ്റും സ്വന്തമാക്കി. 22 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കേരളത്തിനായി ഇറങ്ങിയ ഈ തിരുവനന്തപുരം സ്വദേശി 753 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറിയും സ്വന്തം പേരിലുണ്ട്. 31 ഏകദിനങ്ങളില്‍ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും അടക്കം 858 റണ്‍സും അഞ്ചു വിക്കറ്റും; 11 ട്വന്റി20 മല്‍സരങ്ങളില്‍ ഒരു അര്‍ധ സെഞ്ചുറിയോടെ 210 റണ്‍സും മൂന്നു വിക്കറ്റും റൈഫിയുടെ പേരിലുണ്ട്.