റഷ്യന്‍ തെരഞ്ഞെടുപ്പില്‍ പുടിന് വന്‍ വിജയം; അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം

single-img
5 March 2012

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്‍ ജയിച്ചത് ക്രമക്കേടു നടത്തിയാണെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നെന്ന് അന്തര്‍ദേശീയ നിരീക്ഷകരും ആരോപിച്ചു. പുടിനെതിരേ മോസ്‌കോയില്‍ വന്‍ റാലി നടത്താനുള്ള ഒരുക്കത്തിലാണു പ്രതിപക്ഷകക്ഷികള്‍. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ പുടിന് 64% വോട്ടു കിട്ടിയതായി ഇലക്്ഷന്‍ കമ്മീഷന്‍ അറിയിച്ചു. കമ്യൂണിസ്റ്റ് നേതാവ് ഗെന്നാഡി സ്യുഗ്യാനോവിന് 17%വോട്ടും റഷ്യന്‍ കോടീശ്വരന്‍ മിഖായല്‍ പ്രൊഖറോവിന് 7% വോട്ടും കിട്ടി. വ്‌ളാദിമിര്‍ ഷിറിനോവ്‌സ്‌കി, സെര്‍ജി മിറോനോവ് എന്നിവരാണു മത്സരിച്ച മറ്റു സ്ഥാനാര്‍ഥികള്‍.